
ഏത് അലി വന്നാലും ഞങ്ങൾക്ക് കണക്കാണ്’; കമ്മിഷണർക്ക് എതിരെ ഭീഷണിയുമായി ഡി വൈ എഫ് ഐ നേതാവ്
സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലിക്കുനേരെ ഭീഷണിയുമായി ഡിവൈഎഫ്ഐ നേതാവ്. കോഴിക്കോട് കമ്മിഷണറുടെ പൊടി പോലും കാണില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം.കെ.നികേഷ്കുമാർ ഭീഷണി മുഴക്കി. ഡൽഹിയിൽ സമരം ചെയ്ത പ്രവർത്തകർക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി നടത്തിയ റെയിൽവേ സ്റ്റേഷൻ പ്രതിഷേധ മാർച്ചിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.‘ഷൗക്കത്തലി വന്നാൽ എല്ലാം ശരിയാക്കുമെന്നാണ് അറിയിച്ചത്. ഏത് അലി വന്നാലും ഡിവൈഎഫ്ഐക്ക് കണക്കാണ് നെയിംബോർഡ് ഇല്ലാതെ വീട്ടിൽ കയറിയാൽ ഏതു പൊലീസുകാരനാണെങ്കിലും കണ്ണടിച്ചു പൊട്ടിക്കും’–എന്നായിരുന്നു എം.കെ.നികേഷ്കുമാർ പറഞ്ഞത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)