
മൂന്നര വയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും
മൂന്നര വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ചേമഞ്ചേരി വെങ്ങളം പരപ്പാംവയല്‍ വീട്ടിൽ മുഹമ്മദിനെയാണ് (53) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. നൗഷാദലി ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ പ്രതി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി അമ്മയോട് വിവരം പറഞ്ഞതോടെയാണ് പീഡനം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എസ്‌ഐ എസ്. ജയകുമാരിയാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)