
സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി; ജില്ലകളിൽ നിരീക്ഷണ സമിതി, നടപടികളുമായി ആരോഗ്യ മന്ത്രി
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിയിൽ നടപടികളുമായി ആരോഗ്യവകുപ്പ്. ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ ജില്ലകളിൽ നിരീക്ഷണ സമിതി ഏർപ്പെടുത്താനാണ് തീരുമാനം. മരുന്ന് കിട്ടുന്നില്ലെന്ന പരാതികൾക്ക് പിനാലെ ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് നീക്കം.ആവശ്യ മരുന്നുകളുടെ സ്റ്റോക്ക് സമിതി നേരിട്ട് പരിശോധിക്കണം, മരുന്ന് ക്ഷാമം, വിതരണം വിലയിരുത്തണം, ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, കെഎംഎസ്‍സിഎൽ (KMSCL) മുഖേനയുള്ള മരുന്ന് വിതരണത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കണം എന്നിവയാണ് സമിതിയുടെ പ്രവർത്തനം. അഡീഷണൽ/ ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലായിരിക്കും സമിതികൾ.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)