മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി; ലൈഫ് പദ്ധതിയേക്കാൾ ഉയർന്ന തുക ലഭിക്കും: മുഖ്യമന്ത്രി

MTV News 0
Share:

ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ലൈഫ് പദ്ധതിയിൽ നിന്ന് മത്സ്യത്തൊഴിലാളികളെ ഒഴിവാക്കി പ്രത്യേക ഭവന പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.ലൈഫ് പദ്ധതിയിലൂടെ ലഭിക്കുന്ന തുകയേക്കാൾ ഉയർന്ന തുക മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക ഭവന പദ്ധതിയിൽ അനുവദിക്കും. എന്നാൽ തുക എത്രയെന്ന് ഇപ്പോൾ പ്രഖ്യാപിക്കുന്നില്ലെന്നും അത് സസ്പെൻസായി ഇരിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.മത്സ്യത്തൊഴിലാളി വനിതകൾക്കുള്ള ഷീ സ്‌കൂട്ടർ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.തീരദേശത്ത് നടപ്പാക്കുന്ന വികസന പദ്ധതികളിൽ അതത് മേഖലയിലുള്ളവർക്ക് പ്രത്യേക തൊഴിൽ സംവരണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകളെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.വിഴിഞ്ഞം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രാദേശിക മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. തീരദേശ ജനതയുടെ കണ്ണീരൊപ്പാൻ സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്നും വി.ഡി. സതീശൻ ഉറപ്പുനൽകി.

Share:
ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ലൈഫ് പദ്ധതിയിൽ നിന്ന് മത്സ്യത്തൊഴിലാളികളെ ഒഴിവാക്കി പ്രത്യേക ഭവന പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.ലൈഫ് പദ്ധതിയിലൂടെ ലഭിക്കുന്ന തുകയേക്കാൾ ഉയർന്ന തുക മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക ഭവന പദ്ധതിയിൽ അനുവദിക്കും. എന്നാൽ തുക എത്രയെന്ന് ഇപ്പോൾ പ്രഖ്യാപിക്കുന്നില്ലെന്നും അത് സസ്പെൻസായി ഇരിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.മത്സ്യത്തൊഴിലാളി വനിതകൾക്കുള്ള ഷീ സ്‌കൂട്ടർ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.തീരദേശത്ത് നടപ്പാക്കുന്ന വികസന പദ്ധതികളിൽ അതത് മേഖലയിലുള്ളവർക്ക്...മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി; ലൈഫ് പദ്ധതിയേക്കാൾ ഉയർന്ന തുക ലഭിക്കും: മുഖ്യമന്ത്രി