പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം; വേണാട് എക്‌സ്പ്രസിലെ യാത്രാ ദുരിതത്തിന് പരിഹാരമെന്ന് കൊടിക്കുന്നിൽ സുരേഷ്

MTV News 0
Share:

വേണാട് എക്‌സ്പ്രസിലെ യാത്രാ ദുരിതനിന് തത്വത്തില്‍ പരിഹാരമായെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. യാത്രക്കാരുടെ തിരക്കിന് പരിഹാരം കാണുന്നതിനായി എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍ വഴി കൊല്ലത്തേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് റെയില്‍വെ മന്ത്രാലയത്തില്‍ നിന്ന് തത്വത്തില്‍ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്. യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ വീഡിയോയും ചിത്രങ്ങളും അടക്കം കാണിച്ച് കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് റെയില്‍വെ ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചത്. മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച നിര്‍ദേശം റെയില്‍വെ ബോര്‍ഡിന് കൈമാറുകയും തുടര്‍ന്ന് റെയില്‍വെ ബോര്‍ഡ് സതേണ്‍ റെയില്‍വെയിലെ ചീഫ് പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ മാനേജര്‍ക്ക് (CPTM) ആവശ്യമായ നടപടികള്‍ക്കായി നിര്‍ദേശം നല്‍കിയതായും എം പി പറഞ്ഞു. നൂറുകണക്കിന് യാത്രക്കാര്‍ക്ക് ഇരിക്കാനോ നില്‍ക്കാനോ സ്ഥലമില്ലാത മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്നതായി എംപി ചൂണ്ടിക്കാട്ടി.ഓഫീസ് സമയം കഴിഞ്ഞ് എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, മേഖലകളിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരെയാണ് ഈ ദുരിതം നേരിട്ട് ബാധിക്കുന്നത്. ഇതിന് അടിയന്തര പരിഹാരമായി വേണാട് എക്‌സ്പ്രസ് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പായി ഒരു പുതിയ സര്‍വീസ് ആരംഭിക്കണമെന്നായിരുന്നു എംപിയുടെ പ്രധാന ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈകിട്ട് ഏകദേശം നാല് മണിയോടെ എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന തരത്തില്‍ വേണാട് എക്സ്പ്രസ്സിന് മുമ്പായി ഒരു പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. പുതിയ സര്‍വീസിനായി MEMU അല്ലെങ്കില്‍ ICF കോച്ചുകള്‍ ഉപയോഗിക്കുന്നതിനുള്ള സാധ്യതയാണ് റെയില്‍വെ പരിശോധിക്കുന്നത്. സര്‍വീസ് കൊല്ലത്തുനിന്ന് പുനലൂരിലേക്ക് സര്‍വീസ് നീട്ടുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

Share:
വേണാട് എക്‌സ്പ്രസിലെ യാത്രാ ദുരിതനിന് തത്വത്തില്‍ പരിഹാരമായെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. യാത്രക്കാരുടെ തിരക്കിന് പരിഹാരം കാണുന്നതിനായി എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍ വഴി കൊല്ലത്തേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് റെയില്‍വെ മന്ത്രാലയത്തില്‍ നിന്ന് തത്വത്തില്‍ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്. യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ വീഡിയോയും ചിത്രങ്ങളും അടക്കം കാണിച്ച് കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് റെയില്‍വെ ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചത്. മന്ത്രിയുടെ...പുതിയ ട്രെയിനിന് തത്വത്തിൽ അംഗീകാരം; വേണാട് എക്‌സ്പ്രസിലെ യാത്രാ ദുരിതത്തിന് പരിഹാരമെന്ന് കൊടിക്കുന്നിൽ സുരേഷ്