മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ പദ്ധതി ;ജില്ലയിൽ നടപ്പിലാക്കുന്നതിനുള്ള യോഗം ചേർന്നു

MTV News 0
Share:

 

 

 

മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും നേതൃത്വത്തിൽ മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ യോഗം ചേർന്നു. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസർമാരും ജില്ലയിലെ എയ്ഡ്സ് നിയന്ത്രണ പരിപാടിയിലെ മുഴുവൻ ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രൊജക്റ്റ് ഡയറക്ടർ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു. എം ആൻഡ് ഇ ഓഫീസർ രാഗി രവി, ദിശ ക്ലസ്റ്റർ പ്രോഗ്രാം മാനേജർ പ്രിൻസ് എം. ജോർജ് എന്നിവർ മൊബിലൈസേഷൻ ഫോർ എയ്ഡ്‌സ് സുരക്ഷ പരിപാടിയുടെ ജില്ലാതല ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ എ. സുരേഷ് കുമാർ, ബി. എസ്. ബാല മഞ്ജു, ശ്രീകുമാർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് സാബു തോമസ് എന്നിവർ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ഭാഗമായി ജില്ലയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. പി. രാജേഷ്, ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസർ ഡോ. ടി. എൽ. ദില്‍മോന്‍, ജില്ലാ ആർ. സി. എച്ച്. ഓഫീസർ ഡോ. നവ്യ ജെ. തൈക്കാട്ടിൽ, ഡോ. കെ. ഗോപാലകൃഷ്ണൻ, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഡോ. എൽ. ഭവില, ഫിനാൻസ് ഡെപ്യൂട്ടി ഡയറക്ടർ ടി. രശ്മി എന്നിവർ സംസാരിച്ചു.മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ പദ്ധതിയുടെ ഭാഗമായി എച്ച്. ഐ. വി. അണുബാധിതരെ കണ്ടെത്തി അവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കി വൈറസിന്റെ അളവ് കുറച്ചു കൊണ്ട് വരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ ആകെ എയിഡ്സ് ബാധിതരിൽ 88 ശതമാനം ആളുകളെയാണ് രക്തപരിശോധനയിലൂടെ കണ്ടെത്തിയിട്ടുള്ളത്. ബാക്കിയുള്ള 12 ശതമാനം അണുബാധിതരെയും കണ്ടെത്തി മതിയായ ചികിത്സ പദ്ധതിയിലൂടെ ലഭ്യമാക്കും.

Share:
      മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും നേതൃത്വത്തിൽ മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ യോഗം ചേർന്നു. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസർമാരും ജില്ലയിലെ എയ്ഡ്സ് നിയന്ത്രണ പരിപാടിയിലെ മുഴുവൻ ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രൊജക്റ്റ് ഡയറക്ടർ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു. എം ആൻഡ് ഇ ഓഫീസർ രാഗി രവി,...മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ പദ്ധതി ;ജില്ലയിൽ നടപ്പിലാക്കുന്നതിനുള്ള യോഗം ചേർന്നു