
പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്ര കൂടുതൽ എളുപ്പം; ഗൾഫിൽനിന്ന് കൊച്ചി, കോഴിക്കോട് സെക്ടറിൽ കൂടുതൽ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ ഗൾഫിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ്. കൊച്ചി, കോഴിക്കോട് ഉൾപ്പെടെ ഇന്ത്യയിലെ 23 നഗരങ്ങളിലേക്കാണ് ഗൾഫ് മേഖലയിൽനിന്ന് കൂടുതൽ സർവീസുകൾ. യുഎഇയിലെ ദുബായ്, അബുദാബി, ഷാർജ, അൽഐൻ എന്നിവയ്ക്കു പുറമെ സൗദിയിലെ ദമാം, ജിദ്ദ, റിയാദ്, ഖത്തറിലെ ദോഹ, ഒമാനിലെ മസ്കത്ത്, കുവൈത്ത് സിറ്റി, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ സർവീസുകൾ.ഗൾഫ് മേഖലയിലേക്ക് ദിവസേന 135 വിമാന സർവീസുകളാണ് ശീതകാല പട്ടികയിൽ ഉണ്ടാകുക. ഗൾഫിലെ 12 വിമാനത്താവളങ്ങളിൽനിന്ന് ഇന്ത്യയിലെ 23 നഗരങ്ങളിലേക്ക് 88 നേരിട്ടുള്ള റൂട്ടുകളിലൂടെയാണ് സർവീസുകൾ. ജോലി,കുടുംബ സന്ദർശനം, വിനോദയാത്ര എന്നിവയ്ക്കായി ഇന്ത്യയിലേക്ക് പോകുന്നവർക്ക് കൂടുതൽ വിമാന ഓപ്ഷനുകൾ ലഭിക്കും. 2027 മാർച്ച് 27 വരെയാണ് ശീതകാല സർവീസ്. നവീകരിച്ച വിമാനങ്ങളും ഗൾഫ് റൂട്ടുകളിൽ വിന്യസിക്കും.
© Copyright - MTV News Kerala 2021





View Comments (0)