ഡയറ്റ് സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിന് ജില്ലയിൽ തുടക്കം

MTV News 0
Share:

 

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഡയറ്റ് കോഴിക്കോട് നടപ്പാക്കുന്ന ‘സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ’ 2026-27 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചെമ്പുകടവ് ജി.യു.പി. സ്കൂളിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് നിർവഹിച്ചു. സംസ്ഥാനത്തെ ഗോത്ര, തീരദേശ, തോട്ടം മേഖലകളിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അക്കാദമിക ശാക്തീകരണവും സമഗ്രവികസനവും ലക്ഷ്യമിടുന്നതാണ് പദ്ധതി.പാഠപദ്ധതിയെ പ്രാദേശിക സാഹചര്യങ്ങളുമായി ഇണക്കിച്ചേർക്കൽ, പ്രത്യേക പഠനപിന്തുണ, വിദഗ്ധ ക്ലാസുകൾ, റസിഡൻഷ്യൽ ക്യാമ്പുകൾ, നൈപുണ്യവികസന ശിൽപശാലകൾ, പഠനയാത്രകൾ, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം എന്നിവ ഉൾക്കൊള്ളുന്നതാണ് പദ്ധതി. ഇവയിലൂടെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനും ഉപരിപഠന-തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്താനും സാധിക്കും.ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോബി എലന്തൂർ, ഡയറ്റ് പ്രിൻസിപ്പൽ യു കെ ഡോ. അബ്ദുൾ നാസർ, കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി എസ് അമൃത, ഡയറ്റ് അധ്യാപിക ഡോ. കെ പി സജ്ന, ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എം ശശി, സ്കൂൾ പ്രധാനാധ്യാപകൻ സുരേഷ് തോമസ്, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Share:
  പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഡയറ്റ് കോഴിക്കോട് നടപ്പാക്കുന്ന ‘സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ’ 2026-27 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചെമ്പുകടവ് ജി.യു.പി. സ്കൂളിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് നിർവഹിച്ചു. സംസ്ഥാനത്തെ ഗോത്ര, തീരദേശ, തോട്ടം മേഖലകളിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അക്കാദമിക ശാക്തീകരണവും സമഗ്രവികസനവും ലക്ഷ്യമിടുന്നതാണ് പദ്ധതി.പാഠപദ്ധതിയെ പ്രാദേശിക സാഹചര്യങ്ങളുമായി ഇണക്കിച്ചേർക്കൽ, പ്രത്യേക പഠനപിന്തുണ, വിദഗ്ധ ക്ലാസുകൾ, റസിഡൻഷ്യൽ ക്യാമ്പുകൾ, നൈപുണ്യവികസന ശിൽപശാലകൾ, പഠനയാത്രകൾ, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം...ഡയറ്റ് സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിന് ജില്ലയിൽ തുടക്കം