
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കായിക മേളയായ സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ഭാഗ്യ ചിഹ്നം കുട്ടു (KUTTU)പ്രകാശനം ചെയ്തു. നിയമസഭാ മീഡിയാ റൂമില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് സംഘാടക സമിതി ചെയര്മാന് എം.എ.റസാഖ് മാസ്റ്റര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ എം.എല്‍.എ മാരായ പാറയ്ക്കല്‍ അബ്ദുള്ള,, കെ.കെ. രമ, പി.കെ ഫിറോസ്, കെ. പ്രവീണ്‍ കുമാര്‍, സി.കെ. കാസിം, കെ.ജയന്ത്, അഡ്വ. ഫൈസല്‍ ബാബു, കെ.എം.അഭിജിത്ത്, വി.ടി. സൂരജ്, വിദ്യ ബാലകൃഷ്ണന്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഡി. സജിത്ത് ബാബു ഐ.എ.എസ്., ഡയറക്ടര്‍ അരുണ്‍ കെ. വിജയന് ഐ.എ.എസ്., എ.ഡി.ജി. സി.എസ്. സന്തോഷ്, സ്പോട്സ് ജോയിന്റ് ഡയറക്ടര്‍ പി.ആര്. ശ്രീജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)