തിരുവമ്പാടിയിൽ പട്ടാപ്പകൽ പറമ്പിൽ നിന്നും അടക്ക മോഷണം ;നാട്ടുകാർ പിടിച്ചു പോലീസിൽ ഏൽപ്പിച്ചു

MTV News 0
Share:

പട്ടാപ്പകൽ പറമ്പിൽ നിന്നും അടക്ക മോഷ്ടിക്കുന്നതിനിടെ തിരുവമ്പാടി സ്വദേശിയെ നാട്ടുകാർ കയോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിരുവമ്പാടി സ്വദേശി പൂവൻ വളപ്പിൽ അലി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തിരുവമ്പാടി എം.സി ഓഡിറ്റോറിയത്തിന്റെ പുറകുവശത്തെ തോട്ടത്തിൽ സ്കൂട്ടറിലെത്തി അടക്ക മോഷ്ടിക്കുകയായിരുന്ന പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ ഇയാളുടെ പക്കൽ നിന്നും 12,000 രൂപ വിലവരുന്ന മോഷ്ടിച്ച അടക്ക പിടിച്ചെടുത്തു. തുടർന്ന് പോലീസ് നടപടികളുടെ ഭാഗമായി പ്രതി സഞ്ചരിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിരുവമ്പാടി എസ്.ഐ രമ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ ജതീർ, സി.പി.ഒ ബിനോയ് വിശ്വം എന്നിവരും ഉണ്ടായിരുന്നു.

Share:
പട്ടാപ്പകൽ പറമ്പിൽ നിന്നും അടക്ക മോഷ്ടിക്കുന്നതിനിടെ തിരുവമ്പാടി സ്വദേശിയെ നാട്ടുകാർ കയോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിരുവമ്പാടി സ്വദേശി പൂവൻ വളപ്പിൽ അലി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തിരുവമ്പാടി എം.സി ഓഡിറ്റോറിയത്തിന്റെ പുറകുവശത്തെ തോട്ടത്തിൽ സ്കൂട്ടറിലെത്തി അടക്ക മോഷ്ടിക്കുകയായിരുന്ന പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ ഇയാളുടെ പക്കൽ നിന്നും 12,000 രൂപ വിലവരുന്ന മോഷ്ടിച്ച അടക്ക പിടിച്ചെടുത്തു. തുടർന്ന് പോലീസ് നടപടികളുടെ ഭാഗമായി...തിരുവമ്പാടിയിൽ പട്ടാപ്പകൽ പറമ്പിൽ നിന്നും അടക്ക മോഷണം ;നാട്ടുകാർ പിടിച്ചു പോലീസിൽ ഏൽപ്പിച്ചു