ഒരു വീട്ടിൽ പരമാവധി മൂന്ന് വളർത്തുനായകൾ മാത്രം; നിയമം കർശനമാക്കാൻ സർക്കാർ

MTV News 0
Share:

സംസ്ഥാനത്ത് വളര്‍ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്‍ എന്നിവ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായി ഒരു വീട്ടില്‍ പരമാവധി മൂന്ന് വളര്‍ത്തുനായകള്‍ മാത്രമേ ഇനി മുതല്‍ പാടുള്ളൂ. പുതിയ വ്യവസ്ഥകള്‍ ഉടന്‍ നിലവില്‍ വരും. വളര്‍ത്തുനായകള്‍ക്ക് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ കര്‍ശന നിയമങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി പറഞ്ഞു. ‘അനധികൃത പ്രജനനം നടത്തുന്നവര്‍ക്കും വീടുകളില്‍ വളര്‍ത്തുമൃഗങ്ങളുടെ എണ്ണത്തിലുള്ള പരിധി ലംഘിക്കുന്നവര്‍ക്കുമെതിരെയുള്ള നടപടികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്ക് 10,000 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായി മാറേണ്ടതുണ്ട്’ -മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share:
സംസ്ഥാനത്ത് വളര്‍ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്‍ എന്നിവ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായി ഒരു വീട്ടില്‍ പരമാവധി മൂന്ന് വളര്‍ത്തുനായകള്‍ മാത്രമേ ഇനി മുതല്‍ പാടുള്ളൂ. പുതിയ വ്യവസ്ഥകള്‍ ഉടന്‍ നിലവില്‍ വരും. വളര്‍ത്തുനായകള്‍ക്ക് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ കര്‍ശന നിയമങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി പറഞ്ഞു. ‘അനധികൃത പ്രജനനം നടത്തുന്നവര്‍ക്കും വീടുകളില്‍ വളര്‍ത്തുമൃഗങ്ങളുടെ എണ്ണത്തിലുള്ള പരിധി ലംഘിക്കുന്നവര്‍ക്കുമെതിരെയുള്ള നടപടികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്ക് 10,000...ഒരു വീട്ടിൽ പരമാവധി മൂന്ന് വളർത്തുനായകൾ മാത്രം; നിയമം കർശനമാക്കാൻ സർക്കാർ