രേഖകളില്ലാതെ 1.83 കോടി രൂപയുമായി രണ്ടുപേർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

MTV News 0
Share:

രേഖകളില്ലാതെ കൊണ്ടുവന്ന 1.83 കോടി രൂപയുമായി രണ്ടുപേരെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) പിടികൂടി. കർണാടകയിലെ മാണ്ഡ്യ സ്വദേശി ധനവാഡെ വിലാസ് ദെനകർ, മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശി രമേഷ് ശ്യാംറാവു ഗെയ്ക്‌വാഡ് എന്നിവരാണ് പിടിയിലായത്.ഇന്ന് ഉച്ചയോടെ നേത്രാവതി എക്സ്പ്രസിൽ വന്നിറങ്ങിയ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് ഇവരിൽനിന്ന് പണം പിടിച്ചെടുത്തത്.പിടിച്ചെടുത്ത പണവും പ്രതികളെയും തുടർ നിയമനടപടികൾക്കായി ആദായനികുതി വകുപ്പിന് കൈമാറി.