പൂജവെപ്പ്: തിങ്കളാഴ്ച പൊതു അവധിക്ക് ആലോചന; ഉത്തരവ് ഇന്ന് ഉണ്ടായേക്കും

MTV News 0
Share:

സംസ്ഥാനത്ത് പൂജവെപ്പ് പ്രമാണിച്ച് വരുന്ന തിങ്കളാഴ്ച (ഒക്ടോബർ 19) പൊതു അവധി നൽകുന്നത് സർക്കാരിന്റെ സജീവ പരിഗണനയിൽ. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കുമെന്നാണ് സൂചന. സർവീസ് സംഘടനകളുടെ ശക്തമായ സമ്മർദത്തെ തുടർന്നാണ് ഈ ആലോചനയെന്നാണ് വിവരം. അവധി പ്രാബല്യത്തിൽ വന്നാൽ സംസ്ഥാനത്ത് തുടർച്ചയായി അഞ്ചുദിവസം അവധി ലഭിക്കും.

അവധി ദിവസങ്ങളുടെ ക്രമീകരണം:

ഒക്ടോബർ 18 (ഞായർ): വാരാന്ത്യ അവധി

ഒക്ടോബർ 19 (തിങ്കൾ): നവരാത്രി അവധി (പരിഗണനയിൽ)

ഒക്ടോബർ 20 (ചൊവ്വ): മഹാനവമി

ഒക്ടോബർ 21 (ബുധൻ): വിജയദശമി

സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള അവധിയുടെ വ്യാപ്തി ഔദ്യോഗിക ഉത്തരവിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക. കേരള സർക്കാരിൻ്റെ ഔദ്യോഗിക കലണ്ടർ പ്രകാരം മഹാനവമി, വിജയദശമി ദിവസങ്ങളിൽ നിലവിൽ തന്നെ അവധിയുള്ളതാണ്.