
മൈസൂരിൽ സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ച് നാല് മരണം; മരിച്ചവരിൽ രണ്ട് കോഴിക്കോട് സ്വദേശികൾ
കർണാടകയിലെ മൈസൂരുവിന് സമീപം സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് കോഴിക്കോട് സ്വദേശികളും ബസ് ഡ്രൈവറും ക്ലീനറും ഉൾപ്പെടുന്നു. നിരവധി പേർക്ക് പരിക്കേറ്റു.കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ് (28), മാങ്കാവ് സ്വദേശി സജേഷ് (36), മൈസൂരു സ്വദേശി ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞവർ. മരിച്ച നാലാമന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല.ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാവേരി ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് പുലർച്ചെ 3.45ഓടെ പെരിയപട്ടണത്തിന് സമീപം അപകടത്തിൽപ്പെട്ടത്.പ്രദേശത്ത് കഴിഞ്ഞ രാത്രി ശക്തമായ മഴയുണ്ടായിരുന്നു. മഴയിൽ മരം കടപുഴകി റോഡിൽ വീണതിനെത്തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. റോഡിൽ വീണ മരം ഒഴിവാക്കാൻ ലോറി വലതുവശത്തേക്ക് മാറ്റിയപ്പോൾ എതിർദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.പരിക്കേറ്റവരെ പെരിയപട്ടണത്തെയും മൈസൂരുവിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പൂജാ അവധിയായതിനാൽ ബസിലെ എല്ലാ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. വനമേഖലയിലാണ് അപകടം നടന്നത്.
© Copyright - MTV News Kerala 2021





View Comments (0)