
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,515 രൂപയും പവന് 1,08,120 രൂപ എന്ന നിരക്കിലുമാണ് വില. ഒക്ടോബറിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ ദിവസം പവൻ വില 600 രൂപ കുറവ് രേഖപ്പെടുത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് കേരളത്തിലും പ്രതിഫലിച്ചത്. കഴിഞ്ഞ 5 ദിവസത്തിനിടെ സ്വർണവില പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയുമാണു കുറഞ്ഞത്.അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകൾ, പലിശനിരക്കുകളെക്കുറിച്ചുള്ള പ്രതീക്ഷകൾ, ഡോളറിന്റെ മൂല്യം, രൂപയുടെ വിനിമയനിരക്ക് എന്നിവയെല്ലാം സ്വർണവിപണിയിൽ നിർണായകമാണ്. അമേരിക്കൻ കേന്ദ്രബാങ്കിന്റെ പലിശനയത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും രാജ്യാന്തര വിപണിയിലെ ചലനങ്ങളും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകാമെന്നാണ് വിപണി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യാന്തര തലത്തിൽ ട്രോയ് ഔൻസിന് 4,170 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
© Copyright - MTV News Kerala 2021





View Comments (0)