സംസ്ഥാന സ്കൂൾ കായികമേളയുടെ മീഡിയ ലോഞ്ചിങ് കോഴിക്കോട് ബീച്ചിൽ നടന്നു

MTV News 0
Share:

കോഴിക്കോട് നടക്കുന്ന 68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയുടെ മീഡിയ ലോഞ്ചിങ് കോഴിക്കോട് ബീച്ചിൽ ശനിയാഴ്ച വൈകിട്ട് നടന്നു. ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് എൻ.ഐ.ടി. പ്രധാന വേദിയായി നടക്കുന്ന കായികമേളയുടെ മീഡിയ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.സ്വാഗത സംഘം ചെയർമാൻ എം.എ. റസാഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അഡ്വ. ഫൈസൽ ബാബു എം.എൽ.എ. അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ കമാൽ വരദൂർ മുഖ്യാതിഥിയായി. കോഴിക്കോട് ഡി.ഡി.ഇ. അമൃത മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, പി.കെ.എ. സത്താർ, സുബൈർ മടവൂർ സംസാരിച്ചു.ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ എസ്.പി.സി., എൻ.സി.സി. കേഡറ്റുകൾ അണിനിരന്ന വർണാഭമായ വിളംബരജാഥയും സംഘടിപ്പിച്ചു. കായികമേളയുടെ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും വിദ്യാർഥികളിൽ കായികാവേശം വളർത്തുന്നതിനും പരിപാടി സഹായകമായി.പി.എം. മുഹമ്മദലി, ഹിബത്തുല്ല, എൻ.പി.എ. കബീർ, ഇ.സി. നൗഷാദ്, കെ. ബിജുല പങ്കെടുത്തു.