ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി കളിച്ച നിഹാലിന് കോഴിക്കോട്ട് ആദരം

MTV News 0
Share:

ഏഷ്യന്‍ ഗെയിംസിൽ വോളിബോൾ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോഴിക്കോടിന്‍റെ അഭിമാന താരം നാദാപുരം കുമ്മങ്കോട് സ്വദേശി മുഹമ്മദ് നിഹാലിന് ബീച്ച് ക്ലബ് കോഴിക്കോട് സ്വീകരണവും അനുമോദനവും നൽകി. ബീച്ച് ക്ലബ്ബിൻറെ ബഹു പ്രസിഡണ്ട് ശ്രീ അഡ്വക്കേറ്റ് എം കെ ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽക്ലബ്ബ് സെക്രട്ടറി അബ്ദുൽ നാസർ ചടങ്ങിൽ സ്വാഗതം അറിയിച്ചു. ചടങ്ങിൽ സന്നിഹിതനായ സിറ്റി പോലീസ് കമ്മീഷണർ ശ്രീ ഷൗക്കത്തലി എ. പി നിഹാലിന് ആദരവ് അർപ്പിച്ചു.