സൗദിയിലെ സംഘർഷം: പുതിയ ഗൾഫ് വിമാന സർവീസുകൾ വൈകിയേക്കും; ആശങ്കയിൽ പ്രവാസികൾ

MTV News 0
Share:

വിമാന സർവീസുകളുടെ വിന്റർ ഷെഡ്യൂൾ ഈ മാസം 25ന് ആരംഭിക്കുമെങ്കിലും റിയാദിലെ സംഘർഷാവസ്ഥമൂലം കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള പുതിയ ഗൾഫ് സർവീസുകൾ നീളുമെന്നു സൂചന.കൂടുതൽ ആഭ്യന്തര, രാജ്യാന്തര സർവീസുകൾ പുതിയ ഷെഡ്യൂളിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലുള്ള സ്ഥിതി തുടരാനാണു സാധ്യത. ആകാശ എയറിന്റെ കോഴിക്കോട്–റിയാദ്, കോഴിക്കോട്–ബെംഗളൂരു സർവീസുകളും സൗദിയ എയർലൈൻസിന്റെ കോഴിക്കോട്–ജിദ്ദ സർവീസുമാണ് പ്രധാനമായും പ്രതീക്ഷിച്ചിരുന്നത്.നിലവിൽ പല വിമാനക്കമ്പനികളും സൗദി സെക്ടറിലെ സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്. ഈ മാസം 27 വരെ ആകാശ എയറിന്റെ ജിദ്ദ സർവീസും 24 വരെ ഇൻഡിഗോയുടെ ജിദ്ദ, ദമാം സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. എയർ അറേബ്യയുടെ റിയാദിലേക്കുള്ള കണക്‌ഷൻ വിമാന സർവീസുകൾക്കും നിയന്ത്രണമുണ്ട്. എയർ ഇന്ത്യ എക്സ്പ്രസും സൗദിയ എയർലൈൻസിന്റെ റിയാദ് സർവീസും താൽക്കാലികമായി നിർത്തിയിട്ടുണ്ട്. റിയാദിലെ സംഘർഷാവസ്ഥ നീങ്ങാതെ സർവീസുകൾ പുനരാരംഭിക്കില്ല. ഈ സാഹചര്യത്തിൽ വിന്റർ ഷെഡ്യൂൾ തുടങ്ങുമ്പോൾ പുതിയ വിമാന സർവീസുകൾ ഉണ്ടാകില്ലെന്നാണു വിമാനക്കമ്പനി അധികൃതർ പറയുന്നത്.

Share:
വിമാന സർവീസുകളുടെ വിന്റർ ഷെഡ്യൂൾ ഈ മാസം 25ന് ആരംഭിക്കുമെങ്കിലും റിയാദിലെ സംഘർഷാവസ്ഥമൂലം കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള പുതിയ ഗൾഫ് സർവീസുകൾ നീളുമെന്നു സൂചന.കൂടുതൽ ആഭ്യന്തര, രാജ്യാന്തര സർവീസുകൾ പുതിയ ഷെഡ്യൂളിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലുള്ള സ്ഥിതി തുടരാനാണു സാധ്യത. ആകാശ എയറിന്റെ കോഴിക്കോട്–റിയാദ്, കോഴിക്കോട്–ബെംഗളൂരു സർവീസുകളും സൗദിയ എയർലൈൻസിന്റെ കോഴിക്കോട്–ജിദ്ദ സർവീസുമാണ് പ്രധാനമായും പ്രതീക്ഷിച്ചിരുന്നത്.നിലവിൽ പല വിമാനക്കമ്പനികളും സൗദി സെക്ടറിലെ സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്. ഈ മാസം 27 വരെ ആകാശ എയറിന്റെ ജിദ്ദ സർവീസും 24 വരെ ഇൻഡിഗോയുടെ...സൗദിയിലെ സംഘർഷം: പുതിയ ഗൾഫ് വിമാന സർവീസുകൾ വൈകിയേക്കും; ആശങ്കയിൽ പ്രവാസികൾ