കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധനവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെ വ്യാപാരം തുടരുന്നു

MTV News 0
Share:

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,070 രൂപയായും ഒരു പവൻ സ്വർണത്തിന്റെ വില 1,04,560 രൂപയായും ഉയർന്നു.എന്നാൽ ഈ നേരിയ വർധനവ് നിലനിൽക്കുമ്പോഴും, ഈ ഒക്ടോബർ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിലാണ് നിലവിൽ സ്വർണ വ്യാപാരം നടക്കുന്നത്. ഇന്നലെ (ഒക്ടോബർ 23) സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 13,060 രൂപയിലേക്ക് (ഗ്രാമിന്) എത്തിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ ദൃശ്യമായ തുടർച്ചയായ ഇടിവാണ് വില ഈ റെക്കോർഡ് കുറവിലേക്ക് എത്തിച്ചത്. ഒക്ടോബർ 10, 11 തീയതികളിൽ രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 13,880 രൂപയിൽ നിന്നാണ് ദിവസങ്ങൾക്കുള്ളിൽ വില ഇത്രയും താഴേക്ക് പതിച്ചത് എന്നത് ശ്രദ്ധേയമാണ്.