അധ്യാപകര്‍ പ്രതികളായ എംഡിഎംഎ കേസ്: എസ്എസ്കെ കോഴിക്കോട് ജില്ലാ പ്രൊജക്ട് കോർഡിനേറ്റർക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു

MTV News 0
Share:

അധ്യാപകർ പ്രതികളായ പേരാന്പ്ര എംഡിഎംഎ കേസിൽ സര്‍വശിക്ഷ കേരള കോഴിക്കോട് ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അബ്ദുൾ ഹക്കീമിനെതിരെ വിജിലൻസ് അന്വേഷണം. അധ്യാപകരുടെ നിയമനത്തിലും, പുനർ നിയമനത്തിലും വിദേശ യാത്രയിലും ഉൾപ്പെടെയാണ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ ആരോപണങ്ങളിലാണ് അന്വേഷണം.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിലാണ് പരാതിക്കാരൻ. എംഡിഎംഎ കേസിൽ പ്രതികളായ മൂന്ന് അധ്യാപികമാരും പേരാമ്പ്ര ബിആർസിക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചവര്‍. കരാർ കാലാവധി അവസാനിച്ചതിന് പിന്നാലെ ഇവരിൽ രണ്ടുപേരെ വീണ്ടും നിയമിച്ചതിൽ എസ്‍.എസ്.കെ. ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അബ്ദുൾ ഹക്കീമിന് പങ്കുണ്ടെന്നാണ് പരാതി. എംഡിഎംഎ കേസുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കണം.പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങി. ദുൽഖിഫിലിനെ വിളിച്ചുവരുത്തി മൊഴിയെടുത്തു. അബ്ദുൾ ഹക്കീമിനെ ഉടൻ ചോദ്യം ചെയ്യും. ബിആര്‍സിയിലെ രേഖകൾ പരിശോധിക്കും. പിടിയിലായ അധ്യാപികമാര്‍ക്ക് ഹക്കീമുമായി സാന്പത്തിക ഇടപാടുണ്ടോയെന്നും പരിശോധിക്കും.