
കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കാറോടിച്ചുകയറ്റി ലഹരിസംഘം; ആറുപേർ കസ്റ്റഡിയിൽ
കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിസരത്ത് ലഹരിസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ രണ്ട് കാറുകളിലായെത്തിയ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ലഹരിസംഘത്തിലെ പ്രധാനിയായ ആൽബിൻ സെബാസ്റ്റ്യനും പിടിയിലായവരിൽ ഉൾപ്പെടുന്നു. ഇയാൾക്കെതിരെ വെള്ളയിൽ പോലീസ് സ്റ്റേഷനിൽ നിലവിൽ കേസുണ്ട്.സംഘർഷം രൂക്ഷമായതോടെ കൂടുതൽ പോലീസുകാരെത്തിയാണ് സംഘത്തെ നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ സംഘത്തിന്റെ ഒരു കാറിൽനിന്ന് എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു.സംഭവത്തിൽ കുറ്റ്യാടി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)