വിവരാവകാശം സ്വകാര്യതയില്‍ നിന്ന് സുതാര്യതയിലേക്ക്: സെമിനാര്‍ സംഘടിപ്പിച്ചു

MTV News 0
Share:

 

സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കായി ‘വിവരാവകാശം സ്വകാര്യതയില്‍ നിന്ന് സുതാര്യതയിലേക്ക്’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കണ്ടംകുളി ജൂബിലി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി. കെ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വിവരാവകാശ നിയമം കൃത്യമായി പാലിക്കാനും പ്രാവര്‍ത്തികമാക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപേക്ഷകളില്‍ മറുപടി നല്‍കുന്ന കാര്യത്തില്‍ പൊതുവിവരാവകാശ ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും കൂടുതല്‍ ജാഗ്രതയും ശുഷ്‌കാന്തിയും കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സെമിനാറില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. സോണിച്ചന്‍ പി. ജോസഫ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് സബ് കളക്ടര്‍ എസ്. ഗൗതം രാജ്, എ.ഡി.എം. കെ. ഷെറീന, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. സുരേഷ്, റിസോഴ്സ് പേഴ്സണ്‍ കെ. പ്രസാദ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ വകുപ്പുകളിലെ ആയിരത്തോളം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും സെമിനാറില്‍ പങ്കെടുത്തു.