സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍;ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു

MTV News 0
Share:

 

സ്‌പെഷ്യല്‍ സമ്മറി റിവിഷനുമായി (എസ്എസ്ആര്‍) ബന്ധപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ഡി. സജിത് ബാബു ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു. പൂളക്കോട്, താഴേക്കോട്, കക്കാട് വില്ലേജ് ഓഫീസുകളിലെത്തിയ സിഇഒ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കലിന്റെ (എസ്‌ഐആര്‍) ഭാഗമായി വോട്ടവകാശം നഷ്ടപ്പെട്ടവരുടെ കണക്കുകളും അവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനായി സ്വീകരിച്ച നടപടികളും പരിശോധിച്ചു.എസ്.എസ്.ആറിന്റെ ഭാഗമായി വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുള്ള ഹെല്‍പ് ഡെസ്‌ക്കുകള്‍, ബാനറുകള്‍, നോട്ടീസുകള്‍, അപേക്ഷ രജിസ്റ്ററുകള്‍, ഉദ്യോഗസ്ഥ തലത്തില്‍ ചേര്‍ന്ന യോഗങ്ങള്‍ തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സി.ഇ.ഒ വിലയിരുത്തി. വോട്ടവകാശം നഷ്ടപ്പെട്ടവരുണ്ടെങ്കില്‍ അത് കൃത്യമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. എസ്.എസ്.ആറുമായി ബന്ധപ്പെട്ട് ബി.എല്‍.ഒമാരുടെ മീറ്റിങ്ങുകള്‍ വിളിച്ച് ചേര്‍ക്കാത്ത ഇടങ്ങളില്‍ അടിയന്തിരമായി മീറ്റിങ് വിളിക്കാനും സി.ഇ.ഒ ആവശ്യപ്പെട്ടു.സന്ദര്‍ശനത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ കെ പ്രദീഷ്, താമരശ്ശേരി താഹസില്‍ദാര്‍ ജുബീഷ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമായി കേരളത്തില്‍ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇതിനായി ഈ മാസം 15-ന് ആരംഭിച്ച പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍ 31 വരെ പ്രവര്‍ത്തിക്കും. 18 വയസ്സും അതിനു മുകളിലുമുള്ള യോഗ്യരായ ആര്‍ക്കും നിലവിലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും ഫോറം 6 വഴി പുതിയതായി പേര് ചേര്‍ക്കാവുന്നതാണ്. കൂടാതെ പേര്, മേല്‍വിലാസം, ഫോട്ടോ എന്നിവ മാറ്റുന്നതിനും, ഭിന്നശേഷിയുള്ള വ്യക്തിയായി അടയാളപ്പെടുത്തുന്നതിനും, നഷ്ടപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ വോട്ടര്‍ ഐഡി കാര്‍ഡിന് പകരം പുതിയ കാര്‍ഡ് ലഭിക്കുന്നതിനും, താമസം മാറിയവര്‍ക്ക് വിലാസം മാറ്റുന്നതിനുമായി ഫോം 8 ഉപയോഗിച്ച് തിരുത്തലുകള്‍ വരുത്താവുന്നതാണ്. അപേക്ഷകള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്.

Share:
  സ്‌പെഷ്യല്‍ സമ്മറി റിവിഷനുമായി (എസ്എസ്ആര്‍) ബന്ധപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ഡി. സജിത് ബാബു ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു. പൂളക്കോട്, താഴേക്കോട്, കക്കാട് വില്ലേജ് ഓഫീസുകളിലെത്തിയ സിഇഒ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കലിന്റെ (എസ്‌ഐആര്‍) ഭാഗമായി വോട്ടവകാശം നഷ്ടപ്പെട്ടവരുടെ കണക്കുകളും അവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനായി സ്വീകരിച്ച നടപടികളും പരിശോധിച്ചു.എസ്.എസ്.ആറിന്റെ ഭാഗമായി വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുള്ള ഹെല്‍പ് ഡെസ്‌ക്കുകള്‍, ബാനറുകള്‍, നോട്ടീസുകള്‍, അപേക്ഷ രജിസ്റ്ററുകള്‍, ഉദ്യോഗസ്ഥ തലത്തില്‍ ചേര്‍ന്ന...സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍;ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു