
സംസ്ഥാനത്ത് ഇന്ന് ട്രെയിനുകൾ വൈകും;പരശുറാം എക്സ്പ്രസ്സും, നേത്രാവതിയും ഉൾപ്പെടെ 8 ട്രെയിനുകളാണ് വൈകുക
കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് (2026 ഒക്ടോബർ 27, ചൊവ്വാഴ്ച) സംസ്ഥാനത്ത് എട്ട് ട്രെയിനുകൾ വൈകിയോടും. പരശുറാം എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് എന്നിവയുൾപ്പെടെയുള്ള ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം.മംഗളൂരു–കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒരു മണിക്കൂർ 15 മിനിറ്റും തിരുവനന്തപുരം–നേത്രാവതി എക്സ്പ്രസ് ഒരു മണിക്കൂർ 20 മിനിറ്റും വൈകും. ഷാലിമാർ–തിരുവനന്തപുരം എക്സ്പ്രസ് 50 മിനിറ്റും വൈകിയോടും.എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് തൃശ്ശൂരിൽനിന്ന് സർവീസ് ആരംഭിക്കും. ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ യാത്ര തൃശ്ശൂരിൽ അവസാനിപ്പിക്കും.യാത്രക്കാർ പുതുക്കിയ ട്രെയിൻ സമയക്രമം പരിശോധിച്ചശേഷം യാത്ര ക്രമീകരിക്കണം.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)