നിപ; മൂന്ന് വര്‍ഷത്തിനിടെ മരിച്ച ആറുപേരും റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ലെന്ന് ഡോ.എ.എസ് അനൂപ് കുമാര്‍

MTV News 0
Share:

കോഴിക്കോട് നിപ ബാധിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മരിച്ച ആറുപേരും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ലെന്ന് ഡോ എ.എസ് അനൂപ് കുമാര്‍. 2023 മുതൽ 2025 വരെയുള്ള സമയത്ത് 13 പേർക്കാണ് നിപ ബാധിച്ചത്. ഇതിൽ ആറു പേർ മരിക്കുകയും ഏഴു പേർ രോഗത്തിൽ നിന്ന് കരകയറുകയും ചെയ്തു. എന്നാൽ മരിച്ച ആറ് പേരിൽ ഒരാൾ പോലും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ലെന്ന് അനൂപ് ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കുന്നു.അതേസമയം മരുന്നിന്‍റെ ആധികാരികതയിൽ സംശയമില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ പറഞ്ഞു. എന്നാൽ ക്ലിനിക്കൽ ട്രയൽ മരുന്നാണോ രോഗികൾക്ക് നൽകിയതെന്ന് സംശയം മെഡിക്കൽ കോളജ് സൂപ്രണ്ട് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മാനുഫാക്ചറിങ് ഡേറ്റും എക്സ്പയറി ഡേറ്റും രേഖപ്പെടുത്തേണ്ടതാണ് എങ്കിലും മാനുഫാക്ചറിംഗ് ഡേറ്റ് ഇല്ലാത്ത മരുന്ന് ആയിരുന്നു എത്തിയത്.മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട് വന്നശേഷമേ കൂടുതൽ പറയാനാവൂ. എസ്എംഎ മരുന്ന് വിവാദത്തിൽ പ്രതിഷേധിച്ചവർക്ക് ഈ വിഷയത്തിൽ എന്ത് പറയാനുണ്ട് എന്നും മുരളീധരൻ ചോദിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിദേശ മരുന്ന് കമ്പനികളുമായി ആയിരുന്നു കൂടുതൽ ഇടപാടുകൾ. ഇതിൽ ആരെല്ലാം ഇടനിലക്കാരായി. ഇത് അടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരുമെന്നും മന്ത്രി പറഞ്ഞു.അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരും. പ്രതിപക്ഷ നേതാവ് തനിക്ക് അയച്ച കത്തിൽ വില കുറഞ്ഞ മരുന്ന് കൊടുക്കരുതെന്ന് മാത്രമേ പറയുന്നുള്ളൂ. ക്ലിനിക്കൽ ട്രയലിനെ കുറിച്ചുള്ള പരാമർശമൊന്നും കത്തിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.