അര്‍ണബിന് പിന്നാലെ ‘മുരശ്’ ചുഴലിക്കാറ്റ്; കേരളത്തില്‍ ബുധനാഴ്ചവരെ മഴ മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

MTV News 0
Share:

അര്‍ണബിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട പുതിയ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നു. ഇന്ത്യ നല്‍കിയ ‘മുരശ്’ എന്ന പേരിലുള്ള ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ചവരെ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ചെന്നൈയില്‍ നിന്ന് ഏകദേശം 630 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായാണ് ബംഗാള്‍ ഉള്‍ക്കടലില്‍ മുരശ് രൂപംകൊണ്ടത്.തിങ്കളാഴ്ചയോടെ ഇത് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. ചൊവ്വാഴ്ച പുലര്‍ച്ചെ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും നരസാപുരിനും ഇടയില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് കരതൊടാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Share:
അര്‍ണബിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട പുതിയ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നു. ഇന്ത്യ നല്‍കിയ ‘മുരശ്’ എന്ന പേരിലുള്ള ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ചവരെ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ചെന്നൈയില്‍ നിന്ന് ഏകദേശം 630 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായാണ് ബംഗാള്‍ ഉള്‍ക്കടലില്‍ മുരശ് രൂപംകൊണ്ടത്.തിങ്കളാഴ്ചയോടെ ഇത് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. ചൊവ്വാഴ്ച പുലര്‍ച്ചെ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും നരസാപുരിനും ഇടയില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് കരതൊടാന്‍...അര്‍ണബിന് പിന്നാലെ ‘മുരശ്’ ചുഴലിക്കാറ്റ്; കേരളത്തില്‍ ബുധനാഴ്ചവരെ മഴ മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്