താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ൽ ചു​രം ഇ​റ​ങ്ങി വ​രി​ക​യാ​യി​രു​ന്ന കാ​റി​നു തീപ്പിടിച്ചു

MTV News 0
Share:

താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് സമീപം ചുരം ഇറങ്ങി വരികയായിരുന്ന കാറിനു തീപിടിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വയനാട് സന്ദർശിച്ച് തിരികെ വരികയായിരുന്ന മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. പുകയുരുന്നത് ശ്രദ്ധയിൽ പെട്ട യാത്രക്കാർ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു മുക്കത്ത് നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.