
വടകരയിൽ വിദ്യാർഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; സ്കൂളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന
വടകരയിൽ വിദ്യാർഥിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.മേപ്പയിൽ എസ്.ബി. സ്കൂളിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ച മുപ്പതോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് രണ്ട് വിദ്യാർഥികളെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന ഇവരിൽ ഒരാൾക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്കൂളിലെ കിണറ്റിലെ വെള്ളം അധികൃതർ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)