
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭവനരഹിത കുടുംബങ്ങൾക്കും വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്കും പട്ടികജാതി വികസന വകുപ്പിന്റെ ഭവന നിർമ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും പ്രതിവർഷം മൂന്ന് ലക്ഷം രൂപയിൽ കവിയാത്ത വരുമാനമുള്ളവരുമായിരിക്കണം. സ്വന്തം പേരിലോ ജീവിതപങ്കാളിയുടെ പേരിലോ ഭവന നിർമ്മാണത്തിന് അനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം.വനിതകൾ മാത്രമുള്ള കുടുംബങ്ങൾക്കും വിധവ കുടുംബനാഥയായുള്ള കുടുംബങ്ങൾക്കും വാർഷിക വരുമാനം 50,000 രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്കും മുൻഗണന ലഭിക്കും.അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടണം.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)