പയ്യോളി പോക്‌സോ കേസ്; ഒന്നാം പ്രതി അബ്ദുൾ റഫീഖ് പോലീസ് കസ്റ്റഡിയിൽ

MTV News 0
Share:

പയ്യോളി പതിമൂന്നുകാരി പീഡനക്കേസിലെ ഒന്നാം പ്രതിയും വ്യവസായിയുമായ വടകര ചങ്ങരോത്ത് സ്വദേശി അബ്ദുൾ റഫീഖിനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യം റദ്ദാക്കിയതിനെതിരായ ഹർജി കോടതി തള്ളിയതിനെത്തുടർന്ന് ബുധനാഴ്ച രാവിലെയാണ് നടപടി.പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വീഴ്ചയുടെ പേരിൽ സി.ഐ ബാബുമോൻ, സി.പി.ഒ അബ്ദുൾ ഹമീദ് എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. കേസിൽ രണ്ടാം പ്രതിയായ പെൺകുട്ടിയുടെ മാതാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തേക്ക് കടന്ന ഒന്നാം പ്രതി നാട്ടിലെത്തിയിട്ടും പിടിയിലാകാതിരുന്നത് വലിയ വിവാദമായിരുന്നു. ജനരോഷം ശക്തമായതിനുപിന്നാലെയാണ് ഇപ്പോൾ പ്രതി കസ്റ്റഡിയിലായത്.

Share:
പയ്യോളി പതിമൂന്നുകാരി പീഡനക്കേസിലെ ഒന്നാം പ്രതിയും വ്യവസായിയുമായ വടകര ചങ്ങരോത്ത് സ്വദേശി അബ്ദുൾ റഫീഖിനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യം റദ്ദാക്കിയതിനെതിരായ ഹർജി കോടതി തള്ളിയതിനെത്തുടർന്ന് ബുധനാഴ്ച രാവിലെയാണ് നടപടി.പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വീഴ്ചയുടെ പേരിൽ സി.ഐ ബാബുമോൻ, സി.പി.ഒ അബ്ദുൾ ഹമീദ് എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. കേസിൽ രണ്ടാം പ്രതിയായ പെൺകുട്ടിയുടെ മാതാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തേക്ക് കടന്ന ഒന്നാം പ്രതി നാട്ടിലെത്തിയിട്ടും പിടിയിലാകാതിരുന്നത് വലിയ വിവാദമായിരുന്നു....പയ്യോളി പോക്‌സോ കേസ്; ഒന്നാം പ്രതി അബ്ദുൾ റഫീഖ് പോലീസ് കസ്റ്റഡിയിൽ