കരിപ്പൂരിലെ സ്വർണം പൊട്ടിക്കലിൽ ട്വിസ്റ്റ്; സംഭവം തട്ടിക്കൊണ്ടുപോകൽ നാടകമെന്ന് പൊലീസ്

MTV News 0
Share:

കരിപ്പൂരിലെ സ്വർണം പൊട്ടിക്കലിൽ ട്വിസ്റ്റ്. സംഭവം തട്ടിക്കൊണ്ടു പോകൽ നാടകമെന്ന് പൊലീസ്. സ്വർണം വാങ്ങാൻ എത്തിയവരെ കബളിപ്പിച്ച് യുവതിയും ഭർത്താവും സുഹൃത്തുക്കളും സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ.പൊലീസ് സംഘത്തെ പിന്തുടർന്ന് പിടികൂടുന്നതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. യുവതി ഇവർക്ക് സ്വർണം നൽകാതെ മറ്റൊരു സംഘത്തിന് സ്വർണം നൽകാനുള്ള ശ്രമമായിരുന്നു നടത്തിയത്.സ്വർണവുമായി കരിപ്പൂരിലെത്തിയ യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. തുടർന്ന് യുവതിയെയും സംഘത്തെയും പിന്തുടർന്ന പൊലീസ് ഒമ്പത് കിലോമീറ്റർ നീണ്ട തിരച്ചിലിനൊടുവിൽ പുളിക്കലിൽ വെച്ച് വാഹനം തടയുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇത് തട്ടിക്കൊണ്ടുപോകലല്ല, മറിച്ച് സ്വർണം കൈക്കലാക്കാനായി യുവതിയും ഭർത്താവും സുഹൃത്തുക്കളും ചേർന്ന് നടത്തിയ നാടകമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.യുവതി, ഭർത്താവ്, മൂന്ന് സുഹൃത്തുക്കൾ, സ്വർണം വാങ്ങാൻ എത്തിയ ആൾ എന്നിവരുൾപ്പെടെ ആറുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. 

Share:
കരിപ്പൂരിലെ സ്വർണം പൊട്ടിക്കലിൽ ട്വിസ്റ്റ്. സംഭവം തട്ടിക്കൊണ്ടു പോകൽ നാടകമെന്ന് പൊലീസ്. സ്വർണം വാങ്ങാൻ എത്തിയവരെ കബളിപ്പിച്ച് യുവതിയും ഭർത്താവും സുഹൃത്തുക്കളും സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ.പൊലീസ് സംഘത്തെ പിന്തുടർന്ന് പിടികൂടുന്നതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. യുവതി ഇവർക്ക് സ്വർണം നൽകാതെ മറ്റൊരു സംഘത്തിന് സ്വർണം നൽകാനുള്ള ശ്രമമായിരുന്നു നടത്തിയത്.സ്വർണവുമായി കരിപ്പൂരിലെത്തിയ യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. തുടർന്ന് യുവതിയെയും സംഘത്തെയും പിന്തുടർന്ന പൊലീസ് ഒമ്പത് കിലോമീറ്റർ...കരിപ്പൂരിലെ സ്വർണം പൊട്ടിക്കലിൽ ട്വിസ്റ്റ്; സംഭവം തട്ടിക്കൊണ്ടുപോകൽ നാടകമെന്ന് പൊലീസ്