കോഴിക്കോട് കാടുവെട്ടുന്നതിനിടയിൽ മനുഷ്യന്റെ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും കണ്ടെത്തി

MTV News 0
Share:

വെള്ളിപറമ്പ് സദ്ഭാവന സ്‌കൂളിന് സമീപം അത്തർവാല കുന്നിൽ മനുഷ്യന്റെ തലയോട്ടിയും ശരീരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പ്രദേശത്തെ കാട് വെട്ടാൻ എത്തിയ ആളാണ് കാടുവെട്ടുന്നതിനിടയിൽ കാട്ടിനുള്ളിൽ തലയോട്ടിയും ശരീര അവശിഷ്ടങ്ങളും കണ്ടെത്തിയത്. തുടർന്ന് പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു.മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസരപ്രദേശങ്ങളിൽ നിന്ന് കാണാതായവരെ കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്. ഏകദേശം 66 വയസ്സുള്ള പ്രദേശവാസിയെ ഒരു മാസം മുമ്പ് കാണാതായിരുന്നു. അത് കേന്ദ്രീകരിച്ചും പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

Share:
വെള്ളിപറമ്പ് സദ്ഭാവന സ്‌കൂളിന് സമീപം അത്തർവാല കുന്നിൽ മനുഷ്യന്റെ തലയോട്ടിയും ശരീരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പ്രദേശത്തെ കാട് വെട്ടാൻ എത്തിയ ആളാണ് കാടുവെട്ടുന്നതിനിടയിൽ കാട്ടിനുള്ളിൽ തലയോട്ടിയും ശരീര അവശിഷ്ടങ്ങളും കണ്ടെത്തിയത്. തുടർന്ന് പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു.മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസരപ്രദേശങ്ങളിൽ നിന്ന് കാണാതായവരെ കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്. ഏകദേശം 66 വയസ്സുള്ള പ്രദേശവാസിയെ ഒരു മാസം മുമ്പ് കാണാതായിരുന്നു. അത് കേന്ദ്രീകരിച്ചും പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്.കോഴിക്കോട് കാടുവെട്ടുന്നതിനിടയിൽ മനുഷ്യന്റെ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും കണ്ടെത്തി