
കാർഗിലിൽ സൈനികർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് കോഴിക്കോട് സ്വദേശിയായ സൈനികന് മരിച്ചു. ചേളന്നൂർ പെരുമ്പൊയിൽ ഒറ്റപ്പിലാക്കണ്ടിയിൽ ഹവിൽദാർ എസ് ആർ അരുൺരാജ് (40) ആണ് മരിച്ചത്. ജമ്മുവിലെ ദ്രാസ് ദേശീയപാതയിൽ നമിക ലാ ചുരത്തിന് സമീപമായിരുന്നു അപകടം. അരുൺരാജിന് ഒപ്പമുണ്ടായിരുന്ന സൈനികനും അപകടത്തില്‍ മരിച്ചു.രണ്ട് സൈനികർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് അറുനൂറ് അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 21 വർഷമായി ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. പരേതനായ രാജൻ നായരുടെയും ഷീലയുടെയും മകനാണ്. ഭാര്യ: രേഷ്മ. മകൾ: ആദ്യ അരുൺ (ഒന്നാം ക്ലാസ് വിദ്യാർത്ഥി, കേന്ദ്രീയ വിദ്യാലയം). സഹോദരൻ അഖിൽരാജ് (മർച്ചന്റ് നേവി). സംഭവത്തിൽ വാക്കാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
© Copyright - MTV News Kerala 2021





View Comments (0)