കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി സർജൻ എംഡിഎംഎയുമായി പിടിയിൽ

MTV News 0
Share:

വയനാട് ലക്കിടിയിൽ എംഡിഎംഎ കേസിൽ ഡോക്ടർ പിടിയിൽ. മലപ്പുറം മൊറയൂർ സ്വദേശിയായ കെ.മുഹമ്മദ്‌ ഫാബിൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 8.520 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി സർജനായി ജോലി ചെയ്തു വരികയായിരുന്നു ഡോക്ടർ മുഹമ്മദ് ഫാബിൻ. ലക്കിടിയിൽ വെച്ച് ലഹരിവിരുദ്ധ സ്ക്വാഡും പൊലീസും നടത്തിയ പരിശോധനയ്ക്കിടെയാണ് രാസലഹരിയുമായി പിടിയിലായത്. അതേസമയം മൂവാറ്റുപുഴയിൽ 29 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി. പെരുമ്പാവൂർ സ്വദേശി ആദർശ് അനൂപ്, പുല്ലുവഴി സ്വദേശി ആൽബിൻ ഷാജി എന്നിവരാണ് അറസ്റ്റിലായത്. തൃക്കളത്തൂർ സൊസൈറ്റിപ്പടിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിൻസീറ്റിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.