‘അപമാനിച്ച അധ്യാപകര്‍ ഉടന്‍ സ്ഥലം മാറണം’; ഉത്തരവ് ഇറക്കണമെന്ന് വിദ്യാര്‍ഥികള്‍

MTV News 0
Share:

ട്രൈബ്യൂണല്‍ ഉത്തരവുണ്ടായിട്ടും നടപടി നേരിട്ട അധ്യാപകരെ മാറ്റി നിയമിക്കാത്തതിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥികള്‍. മാനസികമായി പീഡിപ്പിക്കുന്നുവെന്ന വിദ്യാര്‍‍ഥികളുടെ പരാതിയില്‍ സ്ഥലം മാറ്റിയ സൈക്യാട്രി വിഭാഗത്തിലെ രണ്ട് അധ്യാപകരാണ് ഇപ്പോഴും കോളജില്‍ തുടരുന്നത്. അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണ് കോളജ് അധികൃതര്‍ സ്വീകരിക്കുന്നതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. സൈക്യാട്രി വിഭാഗത്തിലെ പിജി വിദ്യാര്‍ഥികളുടെ പരാതിയെത്തുടര്‍ന്ന് സ്ഥലം മാറ്റിയ അധ്യാപകരായ ഡോ.അനിതകുമാരിയും ഡോ.സ്മിതയുമാണ് ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടരുന്നത്. പൊതുവേദിയിലും രോഗികള്‍ക്ക് മുമ്പിലും അപമാനിക്കുന്നുവെന്നായിരുന്നു വിദ്യാര്‍ഥികളുടെ പരാതി. തുടര്‍ന്ന് ഡിഎംഇ നിയോഗിച്ച അന്വേഷണസമിതി വിദ്യാര്‍ഥികളുടെ പരാതി ശരിവെച്ചതോടെയാണ് അധ്യാപകരെ സ്ഥലംമാറ്റിയത്. അനിത കുമാരിയെ ഇടുക്കിയിലേക്കും സ്മതിയെ കൊല്ലത്തേക്കുമായിരുന്നു സ്ഥലംമാറ്റിയത്. എന്നാല്‍ അധ്യാപകര്‍ ട്രൈബ്യൂണലില്‍ നിന്ന് സ്റ്റേ വാങ്ങി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ തുടര്‍ന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ് സ്റ്റേ പിന്‍വലിച്ചു.ഒക്ടോബര്‍ 30 നാണ് അധ്യാപികമാര്‍ക്ക് അനുകൂലമായ സ്റ്റേ പിന്‍വലിച്ച് ട്രൈബ്യൂണല്‍ ഉത്തരവിറങ്ങിയത്. ഒരുമാസമായി അധ്യാപകര്‍ അവധിയിലാണെങ്കിലും സ്ഥലം മാറ്റ ഉത്തരവ് ഉടന്‍ ഇറക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. സൈക്യാട്രി വിഭാഗത്തിലെ 12 പേരാണ് അന്ന് പരാതി നല്‍കിയത്.

Share:
ട്രൈബ്യൂണല്‍ ഉത്തരവുണ്ടായിട്ടും നടപടി നേരിട്ട അധ്യാപകരെ മാറ്റി നിയമിക്കാത്തതിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥികള്‍. മാനസികമായി പീഡിപ്പിക്കുന്നുവെന്ന വിദ്യാര്‍‍ഥികളുടെ പരാതിയില്‍ സ്ഥലം മാറ്റിയ സൈക്യാട്രി വിഭാഗത്തിലെ രണ്ട് അധ്യാപകരാണ് ഇപ്പോഴും കോളജില്‍ തുടരുന്നത്. അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണ് കോളജ് അധികൃതര്‍ സ്വീകരിക്കുന്നതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. സൈക്യാട്രി വിഭാഗത്തിലെ പിജി വിദ്യാര്‍ഥികളുടെ പരാതിയെത്തുടര്‍ന്ന് സ്ഥലം മാറ്റിയ അധ്യാപകരായ ഡോ.അനിതകുമാരിയും ഡോ.സ്മിതയുമാണ് ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടരുന്നത്. പൊതുവേദിയിലും രോഗികള്‍ക്ക് മുമ്പിലും അപമാനിക്കുന്നുവെന്നായിരുന്നു വിദ്യാര്‍ഥികളുടെ പരാതി. തുടര്‍ന്ന്...‘അപമാനിച്ച അധ്യാപകര്‍ ഉടന്‍ സ്ഥലം മാറണം’; ഉത്തരവ് ഇറക്കണമെന്ന് വിദ്യാര്‍ഥികള്‍