സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 760 രൂപ കൂടി, വില 1.06 ലക്ഷം കടന്നു

MTV News 0
Share:

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,255 രൂപയും ഒരു പവന്റെ വില 1,06,040 രൂപയുമായി.കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരം അറിയിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്.അതേസമയം, സംസ്ഥാനത്ത് വെള്ളിവില കുറഞ്ഞു. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 205 രൂപയും 10 ഗ്രാമിന് 2,050 രൂപയുമാണ് വില.