
പുതിയങ്ങാടി അത്താണിക്കലിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും റോയൽ എൻഫീൽഡ് ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചേമഞ്ചേരി കാട്ടിലപ്പീടിക പള്ളിയാറക്കൽ സോനു സുധീഷ് (24) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി 9.20 ഓടെയായിരുന്നു അപകടം. തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽനിന്ന് എത്തിയ ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു.നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്ന് ഉടൻതന്നെ യുവാവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)