സോണിയഗാന്ധി രചിച്ച “MOMENT OF BELONGING” പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് മാതൃഭൂമി ബുക്സിൽ രമേശ് ചെന്നിത്തല നിർവഹിച്ചു

MTV News 0
Share:

സി പി പി അധ്യക്ഷയും മുൻ കോൺഗ്രസ് പ്രസിഡന്റുമായ ശ്രീമതി സോണിയഗാന്ധി രചിച്ച “MOMENT OF BELONGING” എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി കോഴിക്കോട് മാതൃഭൂമി ബുക്സിൽ നടന്ന ചടങ്ങിൽ ബഹു ആഭ്യന്തര മന്ത്രി ശ്രീ.രമേശ് ചെന്നിത്തല ഏറ്റുവാങ്ങി.ഡിസിസി അധ്യക്ഷനും കൊയിലാണ്ടി എംഎൽഎയുമായ കെ പ്രവീൺകുമാറിന് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. കോഴിക്കോട് മാതൃഭൂമി ബുക്‌സിൽ ആയിരുന്നു പുസ്‌തകത്തിൻ്റെ പ്രകാശനം നിർവഹിച്ചത്.ഹാർപ്പർ കോളിൻസ് ഇന്ത്യയാണ് പുസ്‌തകത്തിൻ്റെ പ്രസാധകർ. സോണിയ ഗാന്ധിയുടെ ഇറ്റാലിയൻ ബാല്യകാലം, രാജീവ് ഗാന്ധിയുമായുള്ള പ്രണയം, രാഷ്ട്രീയ പ്രവേശനം, കുടുംബ വിശേഷങ്ങൾ, ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള ഓർമ്മകളാണ് പുസ്‌തകത്തിലുള്ളത്.