കോഴിക്കോട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി

MTV News 0
Share:

നാദാപുരം വളയത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ജുവൽ ലക്ഷ്മിയാണ് മരിച്ചത്. ഷാജി–രജിഷ ദമ്പതികളുടെ മകളാണ്.ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിന്റെ ടെറസിലെ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.