
കോഴിക്കോട് വെള്ളയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിലായി. എലത്തൂർ സ്വദേശി മുഹമ്മദ് സെയ്ഫിനെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയകടവ് സ്വദേശി മുഹമ്മദ് സറഫാസിനാണ് കുത്തേറ്റത്.ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു ആക്രമണം. പ്രതിയുടെ പെൺസുഹൃത്തുമായി സറഫാസിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ സറഫാസ് ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ മുഹമ്മദ് സെയ്ഫിനെതിരെ വധശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)