
കുറ്റ്യാടി ചുരത്തിൽ പച്ചക്കറിയുമായി എത്തിയ വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. താഴ്ചയിലേക്ക് പതിച്ച വാൻ മരത്തിൽ കുടുങ്ങിനിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ രക്ഷപ്പെടുത്തി.ചുരത്തിലെ ഒന്നാം വളവിന് സമീപം പുലർച്ചെയായിരുന്നു അപകടം.കർണാടകയിൽ നിന്ന് തൃശ്ശൂരിലേക്ക് പച്ചക്കറിയുമായി പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ നിന്നുവന്ന കെ.എസ്.ആർ.ടി.സി. ബസുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചുമാറ്റിയതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്.അപകടസമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)