
കോഴിക്കോട് DMO തസ്തികയിൽ ആളില്ല: ചികിത്സാപ്പിഴവ് കേസുകളിലെ നടപടി വൈകുന്നു
കോഴിക്കോട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ആളില്ലാത്തതിനാല്‍ ചികില്‍സാപ്പിഴവ് കേസുകളില്‍ മെഡിക്കല്‍ ബോര്‍ഡ് ചേരാനാകുന്നില്ല. ഇത് കാരണം പൊലീസ് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസുകളില്‍ തുടര്‍നടപടികള്‍ നീളുകയാണ്. നിലവിലുണ്ടായിരുന്ന ഡിഎംഒ തിരുവനന്തപുരത്തേക്ക് സ്ഥലംമാറി പോയതോടെയാണ് വീണ്ടും നാഥനില്ലാകളരിയായത്. മേപ്പയൂര്‍ സ്വദേശിനി അനുശ്രീ നീതിക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി .കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിനിടെ ഡോക്ടര്‍മാര്‍ക്കുണ്ടായ പിഴവാണ് അനുശ്രീയുടെ ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ കാരണമായത്. ഫോര്‍സെപ്സ് ഉപയോഗിച്ച് അശ്രദ്ധമായി വലിച്ചെടുത്തതോടെ കുഞ്ഞിന്റെ തലച്ചോറിനും ഗുരുതരമായി പരുക്കേറ്റു. പരാതിയെത്തുടര്‍ന്ന് ഡോക്ടര്‍ ക്ഷമ മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. മെഡിക്കല്‍ ബോര്‍ഡ് ചേരാനായി പൊലീസ് കത്തുനല്‍കിയിട്ട് രണ്ടുമാസത്തിലധികമായി. ഡിഎംഒയില്ലാത്തതിനാല് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നിട്ടില്ല.ബോര്‍ഡിന്റ റിപ്പോര്‍ട്ട് ലഭിച്ചാലേ തുടര്‍നടപടിയെടുക്കാനാവൂ. നേരത്തെയുണ്ടായിരുന്ന ഡിഎംഒ ഡോക്ടര്‍ രാജറാം മാര്‍ച്ചില്‍ വിരമിച്ചതോടെ നാലുമാസം അഡീഷണല്‍ ഡിഎംഒയ്ക്ക് ആയിരുന്നു ചുമതല. രണ്ടുമാസം മുമ്പ് ഡോ.സരിതകുമാരിയെ ഡിഎംഒയായി നിയമിച്ചെങ്കിലും ഇവര്‍ പത്തുദിവസം മുമ്പ് തിരുവനന്തപുരത്തേക്ക് സ്ഥലമാറ്റം കിട്ടി പോയി. ആരോഗ്യവകുപ്പ് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറായ ഡോ.രാജേന്ദ്രനെ ഡിഎംഒയായി നിയമിച്ച് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ വിജിലന്‍സില്‍ പുതിയതായി ആളുവരാതെ രാജേന്ദ്രന് കോഴിക്കോട് ചാര്‍ജ് എടുക്കാനാവില്ല
© Copyright - MTV News Kerala 2021





View Comments (0)