
കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി ക്കടുത്ത്ചുടലമുക്കിൽ കെ.എസ്.ആർ.ടി.സി ബസും ട്രാക്ടറും കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു. സുൽത്താൻ ബത്തേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന കെ.എസ്ആർ.ടി.സി ബസും എതിർദിശയിൽ നിന്ന് വരികയായിരുന്ന ട്രാക്ടറും കൂട്ടിയിടിച്ചാണ് അപകടം. ബുധനാഴ്ച രാത്രി എട്ടോടെയാണ് അപകടം.ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ രണ്ടായി പിളർന്നു. ട്രാക്ടറിൽഇടിച്ച ബസ് ഇലക്ട്രിക് പോസ്റ്റ് തകർത്തു കട വരാന്തയിലേക്ക് ഇടിച്ചു കയറി നിൽക്കുകയായിരുന്നു. പരിക്കേറ്റ ട്രാക്ടറിൽ ഉണ്ടായിരുന്ന ജോമോൻ താമരശ്ശേരി (49), രഘു(48), രാജേഷ് (40) ബസ് ജീവനക്കാരായ ദിലീപ് (44), സുനിൽകുമാർ (43) എന്നിവർക്കും യാത്രക്കാരനായ സുബിൻ എന്നിവർക്കുമാണ് പരിക്കേറ്റത്.ഇവരെ ആദ്യം താമരശ്ശേരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
© Copyright - MTV News Kerala 2021





View Comments (0)