കുരുന്നുകളുടെ സ്വപ്നങ്ങൾക്ക് ചിറകേകി ‘ചിറകുകൾ’; ശിശുദിനാഘോഷം

MTV News 0
Share:

 

വിവിധ കാരണങ്ങളാൽ വീടുകളിലും കിടപ്പുമുറികളിലുമായി ഒതുങ്ങിപ്പോകുന്ന അംഗപരിമിതരായ കുട്ടികളുടെ സ്വപ്നങ്ങൾക്കും സർഗാത്മക കഴിവുകൾക്കും നിറം പകരുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളയുടെ അർബൻ റിസോഴ്സ് സെന്റർ (യു.ആർ.സി), നടക്കാവിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ചിറകുകൾ’ സ്വപ്നങ്ങൾക്ക് ചിറകേകാം ശിശുദിന പരിപാടി ശ്രദ്ധേയമായി. ഭട്ട് റോഡ് ബീച്ച് പാർക്കിൽ നടന്ന പരിപാടി റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യു.ആർ.സി ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.പി. സാജിദ് അധ്യക്ഷത വഹിച്ചു.ഇൻക്ലൂസീവ് എജ്യുക്കേഷന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ വിവിധ പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികൾക്ക് തങ്ങളുടെ മനസ്സിലെ കാഴ്ചകളും വർണങ്ങളും സർഗാത്മകതയും പുറംലോകവുമായി പങ്കുവെക്കാനും ശിശുദിനാഘോഷങ്ങളിൽ പങ്കാളികളാകാനുമുള്ള അവസരമൊരുക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. അംഗപരിമിതരായ വിദ്യാർത്ഥികൾക്ക് കടൽ കാണുന്നതിനും കടൽത്തീരത്ത് സമയം ചെലവഴിക്കുന്നതിനുമുള്ള അവസരവും പരിപാടിയുടെ ഭാഗമായി ഒരുക്കി. അപൂർവമായ ഇത്തരം അനുഭവം കുട്ടികൾക്ക് സന്തോഷവും പുതിയ ഓർമകളും സമ്മാനിച്ചു.ഉദ്ഘാടന വേളയിൽ ഇത്തരമൊരു വേറിട്ട പരിപാടി സംഘടിപ്പിച്ചതിന് സമഗ്ര ശിക്ഷാ കേരളയുടെ ഭാരവാഹികളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അഡ്വ. കെ പ്രവീൺകുമാർ എം.എൽ.എ മുഖ്യാതിഥിയായി. കുട്ടികൾക്കുള്ള സ്നേഹാദരവും ചടങ്ങിൽ നടന്നു.പൊതുവിദ്യാലയങ്ങളിലെ സ്പെഷ്യൽ എജ്യുക്കേറ്റർമാർ നേരിടുന്ന സേവന-വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള നിവേദനം വേദിയിൽ വെച്ച് മന്ത്രിക്ക് കൈമാറി. യു.ആർ.സി ട്രെയിനർ ജാനിസ് ആന്റോ ടീച്ചർക്കുള്ള സ്നേഹോപഹാരവും ചടങ്ങിൽ നൽകി.യു.ആർ.സി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ പി.പി. നൗഷീർ, സ്പെഷ്യൽ എജ്യുക്കേറ്റർ വി. സജിൻകുമാർ, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ സരിത, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ നിസാർ ചേലേരി, കരിക്കുലം കമ്മിറ്റി ഗവേണിംഗ് ബോഡി അംഗം കല്ലൂർ മുഹമ്മദലി, പരിവാർ ജില്ലാ വൈസ് പ്രസിഡന്റ് പി. സിക്കന്തർ, യു.ആർ.സി ട്രെയിനർ ജാനിസ് ആന്റോ എന്നിവർ സംസാരിച്ചു. യു.ആർ.സി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ഗിരീഷ് കുമാർ പണിക്കർ, യു.ആർ.സി സ്റ്റാഫ് സെക്രട്ടറി ആർ ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Share:
  വിവിധ കാരണങ്ങളാൽ വീടുകളിലും കിടപ്പുമുറികളിലുമായി ഒതുങ്ങിപ്പോകുന്ന അംഗപരിമിതരായ കുട്ടികളുടെ സ്വപ്നങ്ങൾക്കും സർഗാത്മക കഴിവുകൾക്കും നിറം പകരുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളയുടെ അർബൻ റിസോഴ്സ് സെന്റർ (യു.ആർ.സി), നടക്കാവിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ചിറകുകൾ’ സ്വപ്നങ്ങൾക്ക് ചിറകേകാം ശിശുദിന പരിപാടി ശ്രദ്ധേയമായി. ഭട്ട് റോഡ് ബീച്ച് പാർക്കിൽ നടന്ന പരിപാടി റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യു.ആർ.സി ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.പി. സാജിദ് അധ്യക്ഷത വഹിച്ചു.ഇൻക്ലൂസീവ് എജ്യുക്കേഷന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച...കുരുന്നുകളുടെ സ്വപ്നങ്ങൾക്ക് ചിറകേകി ‘ചിറകുകൾ’; ശിശുദിനാഘോഷം