എംഡിഎംഎയുമായി കോഴിക്കോട് 52കാരന്‍ പിടിയില്‍

MTV News 0
Share:

മൊകേരിയില്‍ 106 ഗ്രാം എംഡിഎംഎ കൈവശം വച്ച 52കാരന്‍ പിടിയില്‍. മൊകേരി മാവുള്ള ചാലില്‍ പ്രദീപന്‍ (52) ആണ് കുറ്റ്യാടി പോലിസിന്റെയും ഡാന്‍സാഫ് ടീമിന്റെയും പിടിയിലായത്.മൊകേരി കോളജ് റോഡില്‍ വെച്ച് നടത്തിയ പരിശോധനയില്‍ പ്രദീപന്റെ കൈവശത്തുനിന്ന് 2 ഗ്രാം എംഡിഎ.എ പിടികൂടി. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ വിശദമായ പരിശോധനയില്‍ 104 ഗ്രാം കൂടി കണ്ടെത്തുകയായിരുന്നു.കുറ്റ്യാടി പോലിസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് രാത്രിയില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്.