ഗതാഗത നിയമലംഘകർക്ക് ശുപാർശ വേണ്ട; വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി

MTV News 0
Share:

ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെടുന്നവരെ രക്ഷിക്കാന്‍ ആരൊക്കെ ശുപാര്‍ശ ചെയ്താലും വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ആരൊക്കെ ഇടപെട്ടാലും വിട്ടുവീഴ്ച ചെയ്യരുതെന്ന് പൊലീസിനും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ നിയമലംഘകരെ സഹായിക്കാന്‍ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ജീവ-സുയാത്ര മിഷന്‍’ എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മിഷന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ നടന്‍ മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയായി.