
ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ നടുവണ്ണൂർ ബാങ്കിൻറെ മുന്നിൽ പ്രതിഷേധം
ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. മൃതദേഹവുമായി ബാങ്കിന് മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.കോഴിക്കോട് പേരാമ്പ്ര കൂത്താളി സ്വദേശി സവിത (42) ആണ് ജീവനൊടുക്കിയത്. വീടും സ്ഥലവും പണയപ്പെടുത്തി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് അധികൃതർ ജപ്തി നടപടികളിലേക്ക് കടന്നിരുന്നു. സവിതയും ഭർത്താവ് ബാബുവും ചേർന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്നും വീടും സ്ഥലവും ഈടുനൽകി 17 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിൽ 5 ലക്ഷം രൂപയോളം ഇവർ തിരിച്ചടച്ചിരുന്നു. എന്നാൽ പലിശയടക്കം നിലവിൽ 50 ലക്ഷത്തോളം രൂപയുടെ ബാധ്യതയായി മാറുകയായിരുന്നു. വായ്പ തിരിച്ചടയ്ക്കുന്നതിനായി ഒരാഴ്ചത്തെ സാവകാശം തേടി കഴിഞ്ഞ ദിവസവും സവിത ബാങ്ക് അധികൃതരെ സമീപിച്ചിരുന്നെങ്കിലും അവർ അതിന് തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് സവിത ജീവനൊടുക്കിയത്.
© Copyright - MTV News Kerala 2021





View Comments (0)