
യങ്ങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം:പുരസ്കാരനിറവിൽ കോഴിക്കോട് ഗവൺമെന്റ് ഐ. ടി. ഐ.
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) നടപ്പിലാക്കുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ (YIP 9.0) മികച്ച നേട്ടവുമായി കോഴിക്കോട് ഗവ. ഐ. ടി. ഐ. പദ്ധതിയുടെ ഭാഗമായി സമർപ്പിച്ച 74 നൂതന ആശയങ്ങളിലൂടെ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സ്ഥാപനത്തിന് ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂഷൻ അവാർഡും ലഭിച്ചു. പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഫസിലിറ്റേറ്റർ യൂനുസ് മുക്കിൽ ബെസ്റ്റ് ഫെസിലിറ്റേറ്റർ അവാർഡും നേടി.ഇന്ന് (നവംബർ 16) കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ സമ്മാനങ്ങൾ വിതരണം ചെയ്തു.സമൂഹത്തിലെ വിവിധ പ്രശ്നങ്ങൾക്ക് നൂതന പരിഹാരങ്ങൾ കണ്ടെത്തുകയും സാങ്കേതിക വിദ്യാർഥികളിൽ ഗവേഷണാധിഷ്ഠിതവും സർഗാത്മകവുമായ ചിന്ത വളർത്തുകയുമാണ് വൈ. ഐ. പി. യുടെ ലക്ഷ്യം. വിദ്യാർഥികളുടെ നൂതന ആശയങ്ങളെ സാമൂഹിക ആവശ്യങ്ങളുമായി ബന്ധിപ്പിച്ച് പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കാനും പദ്ധതി അവസരമൊരുക്കുന്നു.
© Copyright - MTV News Kerala 2021





View Comments (0)