കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിനടിയിലേക്ക് വീണ് യുവതിക്ക് ഗുരുതര പരിക്ക്

MTV News 0
Share:

ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പാളത്തിലേക്ക് വീണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് ഉച്ചതിരിഞ്ഞ് നാലിനായിരുന്നു അപകടം. രാജസ്ഥാനില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ തിരക്കില്‍പ്പെട്ട് ട്രെയിനടിയിലേക്ക് വീഴുകയായിരുന്നു. ഏകദേശം 25 വയസ്സുള്ള യുവതിയാണ് അപകടത്തില്‍പ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.