
ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് യാത്രാക്കപ്പൽ സർവീസ് പുനരാരംഭിക്കുന്നു. സംസ്ഥാന സർക്കാരിന്റെ മിഷൻ സമുദ്രയുടെ ഭാഗമായി തമിഴ്നാട്ടിൽനിന്നുള്ള ശുഭം എന്റർപ്രൈസസാണ് സർവീസ് തുടങ്ങുന്നത്. 250 പേർക്ക് യാത്രചെയ്യാവുന്ന വിദേശനിർമിത കപ്പലായ ‘തേജ’യുടെ അവസാനഘട്ട അറ്റകുറ്റപ്പണികൾ ബേപ്പൂരിൽ പുരോഗമിക്കുകയാണ്. നാലുവർഷത്തിനുശേഷമാണ് ലക്ഷദ്വീപിലേക്ക് ബേപ്പൂരിൽനിന്ന് കപ്പൽ സർവീസ് തുടങ്ങുന്നത്. സാധാരണ യാത്രക്കാർക്കുപുറമേ ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരികളെക്കൂടി ലക്ഷ്യംവെക്കുന്ന കപ്പലിൽ ബിസിനസ്, ഇക്കോണമി ക്ലാസ് ഇരിപ്പിടങ്ങളുണ്ടാവും. ട്രയൽ റണ്ണിനുശേഷമേ യാത്രാനിരക്ക് നിശ്ചയിക്കൂ.കേന്ദ്രഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതിക്കുള്ള പ്രാഥമികനടപടികൾ പൂർത്തിയായിട്ടുണ്ട്. ഇനി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെയും ഷിപ്പിങ് ഡയറക്ടർ ജനറലിന്റെയും അനുമതികൂടി ബാക്കിയുണ്ട്. അറ്റകുറ്റപ്പണി പൂർത്തിയാവുന്നതോടെ ഇന്ത്യൻ രജിസ്ട്രാൾ ഓഫ് ഷിപ്പിങ്ങിന്റെ പരിശോധന നടക്കും. ഇതോടെ അനുമതികൾക്കുള്ള പ്രധാനകടന്പകൾ പൂർത്തിയാവും. ഡിസംബറോടെ സർവീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
© Copyright - MTV News Kerala 2021





View Comments (0)